ചു​ള്ളി​ക്ക​ര​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, January 18, 2022 1:20 AM IST
ചു​ള്ളി​ക്ക​ര: ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശു​ചി​ത്വ പ​രി​ശോ​ധ​ന​യും കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​നും ന​ട​ത്തി. ഇ​രു​പ​ത്ത​ഞ്ചോ​ളം സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. ര​ണ്ടു ഹോ​ട്ട​ലു​ക​ള്‍​ക്കും ഒ​രു ബേ​ക്ക​റി ഉ​ട​മ​യ്ക്കും നോ​ട്ടീ​സ് ന​ല്‍​കി. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ട നി​ര്‍​ദേ​ശം ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ ജി​ഷ, ജെ​എ​ച്ച്‌​ഐ​മാ​രാ​യ ടി. ​ര​ഞ്ജി​ത്ത്, കെ. ​വി​ജ​യ​ന്‍, കെ. ​സു​ഹാ​സി​നി, എം.​എം. നി​മി​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.