പ്ലാ​ച്ചി​ക്ക​ര ഡാ​മി​ലെ വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, January 15, 2022 12:59 AM IST
ഭീ​മ​ന​ടി: പ്ലാ​ച്ചി​ക്ക​ര വ​ന​ത്തി​നു​ള്ളി​ലെ സു​ഗ​ന്ധ​വാ​ഹി​നി​പ്പു​ഴ​ക്ക് കു​റു​കെ പ​ണി​ത ചെ​ക്ക്ഡാ​മി​ന്‍റെ പ​ല​ക ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നാ​ല്‍ വെ​ള്ളം ത​ട​ഞ്ഞ് നി​ര്‍​ത്താ​നാ​കാ​തെ പാ​ഴാ​കു​ന്നു. വ​ന​ത്തി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്കും സ​മീ​പ​ത്തെ ക​ര്‍​ഷ​ക​ര്‍​ക്കും ഗു​ണ​പ്ര​ദ​മാ​കു​ന്ന പ​ദ്ധ​തി 1999 ലാ​ണ് ആ​രം​ഭി​ച്ചത്. സ​മീ​പ​മു​ള്ള കൃ​ഷി​ഭൂ​മി​യി​ലെ കി​ണ​റു​ക​ളി​ൽ വെ​ള്ളം ല​ഭ്യ​മാ​യി​രു​ന്ന​തും ഈ ​ചെ​ക്ക്ഡാം ഉ​ള്ള​തുകൊ​ണ്ടാ​ണ്.

വ​നം വ​കു​പ്പാ​ണ് ഈ ​ചെ​ക്ക്ഡാം പ​ണി ക​ഴി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ ന​ട​ത്താ​ന്‍ ഇ​വ​ര്‍​ക്കാ​യി​ല്ല. പ​ല​ക മാ​ത്ര​മ​ല്ല ചെ​ക്ക്ഡാ​മി​നും കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി നാ​ശം വ​ന്നു തു​ട​ങ്ങി. എ​ല്ലാ വ​ര്‍​ഷ​വും പ​രി​സ​ര​വാ​സി​ക​ള്‍ ഡാ​മി​ന് പ​ല​ക​യി​ട്ട് മ​ണ്ണ് നി​റ​ച്ച് വെ​ള്ളം ത​ട​ഞ്ഞു നി​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ല​പ്പ​ഴ​ക്ക​ത്താ​ല്‍ പ​ല​ക മു​ഴു​വ​ന്‍ ദ്ര​വി​ച്ച് ന​ശി​ച്ചു​പോ​യി. 2019 ല്‍ ​പ്ലാ​ച്ചി​ക്ക​ര വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പൊ​തു​യോ​ഗ​ത്തി​ല്‍ ചെ​ക്ക്ഡാ​മി​ന് പു​തി​യ പ​ല​ക ന​ല്‍​കു​മെ​ന്ന് അ​ന്ന​ത്തെ ഡി​എ​ഫ്ഒ അ​റി​യി​ച്ച​താ​ണ്.

ന​ശി​ച്ചു​പോ​യ പ​ല​ക​ക​ള്‍ മാ​റ്റി പു​തി​യ​വ ഇ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​മാ​യി ചേ​ര്‍​ന്ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​മെ​ന്നും കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​എ​ഫ്ഒ അ​ഷ്‌​റ​ഫ് പ​റ​ഞ്ഞു.