പാ​ടി​പ്പു​ഴ പാ​ല​ത്തി​ന് 5.60 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Monday, December 6, 2021 1:18 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യെ​യും തൃ​ക്ക​രി​പ്പൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ടി​ക്ക​ട​വി​ല്‍ പു​തി​യ പാ​ലം നി​ര്‍​മിക്കാ​ന്‍ 5.60 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ഇ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്‌​ന​മാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​ത്.
2020 -21 വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഏ​ഴ്‌​കോ​ടി രൂ​പ നീ​ക്കി​വച്ചി​രു​ന്നു. പി​ന്നാ​ലെ ത​ന്നെ ഭൂ​മി പ​രി​ശോ​ധ​ന​യ്ക്കാ​യി പു​ഴ​യി​ല്‍ പൈ​ലിം​ഗ് പ്ര​വൃ​ത്തി​യും ന​ട​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ 5.60 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ച​ത്. ഇ​രു​ഭാ​ഗ​വും അ​പ്രോ​ച്ച് റോ​ഡും നി​ര്‍​മി​ക്കും.
സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പാ​ലം പ​ണി എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.​വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നി​ട​യി​ല്‍ ഇ​നി​യെ​ങ്കി​ലും പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ര്‍.