കാസര്‍ഗോഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ തടഞ്ഞുവച്ച സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് (കെജിഒയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് വ്യാപാരഭവനില്‍ നടന്ന സമ്മേളനം മഹാരാഷ്ട്ര പിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ഉദ്ഘാടനം ചെയ്തു. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, കര്‍ണാടക പിസിസി സെക്രട്ടറി ടി.എം.ഷാഹിദ്, കെ.ജെ കുര്യാക്കോസ്, കെ.സി. സുബ്രഹ്മണ്യന് വി.എം.ശ്രീകാന്ത്, ഡോ. ടിറ്റോ ജോസഫ്, എം. കേശവന്, പി.കെ.മുരളികൃഷ്ണന്, പൈനി സുധാകരന്, ധനലക്ഷ്മി, എന്‍. അജയകുമാര്‍ കെ.ശ്രീമതി, സുനിത, എം.വി. മൈലനായക്, രത്നാകരന്, പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഡോ.മനോജ് ജോണ്സണ് ഉദ്ഘാടനം ചെയ്തു. ഡോ.പി.എം. ജോസഫ് പതാക ഉയര്‍ത്തി. ഭാരവാഹികളായി പി.വി. ബിന്ദുമോള്‍-പ്രസിഡന്റ്, സി. ബാബുരാജന്, എന്‍.അജയകുമാര്‍-വൈസ് പ്രസിഡന്റു മാർ, കെ.എം. ഷാഹുല്‍ ഹമീദ്-ജനറല്‍ സെക്രട്ടറി, പി.ടി.ജയപ്രകാശ്, കെ.പി ഗിരീഷ് കുമാര്‍ -ജോ.സെക്രട്ടറിമാർ, ഡോ.കെ.വി.പ്രമോദ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.