സി​പി​എ​മ്മി​ന് ജി​ല്ല​യി​ൽ 144 പു​തി​യ ബ്രാ​ഞ്ചു​ക​ള്‍
Tuesday, October 19, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​നം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 144 പു​തി​യ ബ്രാ​ഞ്ചു​ക​ള്‍. സ​മ്മേ​ള​ന​ത്തി​ന് മു​മ്പ് 1731 ബ്രാ​ഞ്ചു​ക​ളാ​യി​രു​ന്നു​വെ​ങ്കി​ല്‍, ഇ​പ്പോ​ഴ​ത് 1875 ആ​യി വ​ര്‍​ധി​ച്ചു. അ​തി​ല്‍ 120 ബ്രാ​ഞ്ചു​ക​ളി​ല്‍ വ​നി​ത​ക​ളാ​ണ് സെ​ക്ര​ട്ട​റി. 26,120 പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളി​ല്‍ 6,983 വ​നി​ത​ക​ളു​ണ്ട്. സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം 506 ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ 40 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്. 854 പേ​ര്‍ ആ​ദ്യ​മാ​യാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​വു​ന്ന​ത്. പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ ശേ​ഷി ജി​ല്ല​യി​ല്‍ വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.