‘ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കി കാ​ക്ക​ട​വ് പ​ദ്ധ​തി അ​നു​വ​ദി​ക്കി​ല്ല’
Monday, October 18, 2021 1:05 AM IST
ചെ​റു​പു​ഴ: ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കി​ക്കൊ​ണ്ട് കാ​ക്ക​ട​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി. കേ​ര​ള സ​ർ​ക്കാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​പേ​ക്ഷി​ച്ച കാ​ക്ക​ട​വ് ജ​ല​സേ​ച​ന പ​ദ്ധ​തി ഇ​പ്പോ​ൾ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ ഗൂ​ഢ നീ​ക്ക​മു​ണ്ടെ​ന്നും പ​ദ്ധ​തി സം​ബ​ന്ധി​ച്ച് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക ജ​ന​ത​യു​ടെ ഇ​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഉ​ട​നെ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു. കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ നി​ര​വ​ധി ചെ​ക്ക് ഡാ​മു​ക​ൾ നി​ർ​മി​ച്ചാ​ൽ ക​ർ​ഷ​ക​രെ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ചെ​ക്ക് ഡാ​മു​ക​ൾ ആ​ണ് നി​ർ​മി​ക്കേ​ണ്ട​തെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര മേ​ഖ​ല​യെ ന​വീ​ന കാ​ക്ക​ട​വ് പ​ദ്ധ​തി​യി​ലൂ​ടെ വെ​ള്ള​ത്തി​ലാഴ്ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ളാ​യ അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, പി.​ടി. ചാ​ക്കോ പ​ടി​ഞ്ഞാ​ത്ത്, എ.​കെ. ജോ​ൺ അ​റ​ക്ക​ൽ, ബേ​ബി ചൊ​വ്വാ​റ്റു​കു​ന്നേ​ൽ, തോ​മ​സ് ചെ​മ്പ​ര​ത്തി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.