കാ​ഞ്ഞ​ങ്ങാ​ട്ടും ചീ​മേ​നി​യി​ലും പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച
Wednesday, October 13, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൂ​ട്ടി​യി​ട്ട വീ​ട്ടി​ന്‍റെ ജ​ന​ല്‍​ക്ക​മ്പി​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി അ​ക​ത്ത് ക​ട​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു. ഹൊ​സ്ദു​ര്‍​ഗ് ബാ​റി​ലെ പ​ഴ​യ​കാ​ല അ​ഭി​ഭാ​ഷ​ക​ന്‍ എ​ല്‍​വി ടെ​മ്പി​ളി​നു സ​മീ​പ​ത്തെ ഇ. ​ശ്രീ​ധ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ര്‍​ച്ച ന​ട​ന്ന​ത്. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന 20,000 രൂ​പ​യും ര​ണ്ട് സ്വ​ര്‍​ണ ക​മ്മ​ലു​ക​ളു​മാ​ണ് ക​വ​ർ​ന്ന​ത്. ശ്രീ​ധ​ര​നും കു​ടും​ബ​വും ക​ണ്ണൂ​രി​ല്‍ മ​ക​ളു​ടെ വീ​ട്ടി​ല്‍​പ്പോ​യ സ​മ​യ​ത്താ​ണ് ക​വ​ര്‍​ച്ച. ശ്രീ​ധ​ര​നും കു​ടും​ബ​വും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ചീ​മേ​നി: ക​യ്യൂ​ർ ക്ലാ​യി​ക്കോ​ട് അ​ടു​മേ​നി​യി​ലെ പാ​ണ്ഡ്യ​ത്ത് പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച ര​ണ്ടു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും ക​വ​ർ​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​വ​ത്തൂ​ർ കി​ഴ​ക്കേ​മു​റി​യി​ലെ ബ​ന്ധു ഗൃ​ഹ​ത്തി​ൽ പോ​യ​താ​യി​രു​ന്നു പ്ര​സാ​ദും കു​ടും​ബ​വും. തി​ങ്ക​ളാ​ഴ്ച തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് മ​ന​സി​ലാ​യ​ത്. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ചീ​മേ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.