ര​ണ്ടു മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി
Saturday, September 25, 2021 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ഞ്ചി​ൽ അ​ധി​കം കോ​വി​ഡ് ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡ് എ​ര​ളാ​ൽ ട്രൈ​ബ​ൽ കോ​ള​നി, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡ് വാ​ഴ​യി​ൽ ട്രൈ​ബ​ർ കോ​ള​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ​കൂ​ടി ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഇ​തോ​ടെ ജി​ല്ല​യി​ലെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. ക​ള്ളാ​ർ: വാ​ർ​ഡ് എ​ട്ട്, ഒ​ക്ലാ​വ് ട്രൈ​ബ​ൽ കോ​ള​നി, മ​ധൂ​ർ: വാ​ർ​ഡ് എ​ട്ട്, ഉ​ദ​യ​ഗി​രി, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ: വാ​ർ​ഡ് അ​ഞ്ച്, ആ​ലി​ങ്കീ​ൽ, പ​ട​ന്ന: വാ​ർ​ഡ് എ​ട്ട്, ത​ടി​യ​ൻ കൊ​വ്വ​ൽ, പു​ല്ലൂ​ർ-​പെ​രി​യ: വാ​ർ​ഡ് നാ​ല്, അ​ള്ള​ര​ണ്ട, എ​ട്ട്, മീ​ങ്ങോ​ത്ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് 27 വ​രെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി നി​യ​ന്ത്ര​ണ​ത്തി​ൽ തു​ട​രു​ന്ന​ത്.