വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​യി ഐ​ശ്വ​ര്യ
Friday, September 24, 2021 1:13 AM IST
പ​യ്യ​ന്നൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ളി​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച വോ​ള​ണ്ടി​യ​ർ​ക്കു​ള്ള പു​ര​സ്കാ​രം പ​യ്യ​ന്നൂ​ർ എ.​കു​ഞ്ഞി​രാ​മ​ൻ അ​ടി​യോ​ടി സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ.​എ​സ്.​ഐ​ശ്വ​ര്യ​ക്ക്. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ എ​ന്ന​നി​ല​യി​ൽ സ്കൂ​ളി​ലും കോ​വി​ഡ് കാ​ല​യ​ള​വി​ൽ സ​മൂ​ഹ​ത്തി​നാ​യും ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഐ​ശ്വ​ര്യ​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.
സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ര​ക്ത​ദാ​ന ഡ​യ​റ​ക്‌​ട​റി നി​ർ​മാ​ണം, ല​ഹ​രി​വി​രു​ദ്ധ പ്ര​ച​ര​ണ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി ന​വീ​ക​ര​ണം, ജൈ​വ​കൃ​ഷി തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ശ്വ​ര്യ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ്യ​കി​റ്റു​ക​ളും എ​ത്തി​ച്ചു​ന​ൽ​ക​ൽ, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബ്രേ​ക്ക് ദ ​ചെ​യി​ൻ ഡ​യ​റി നി​ർ​മാ​ണം, മാ​സ്കു​ക​ൾ നി​ർ​മി​ച്ച് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ൽ, നാ​ട്ടു​കാ​ർ​ക്ക് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള സ​ഹാ​യം ന​ൽ​ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​കാ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.
സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ അ​ന്പ​തോ​ളം ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ഐ​ശ്വ​ര്യ വി​വ​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു.​
സ്കൂ​ളി​ലെ കാ​ന്പ​സ് ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ജ​ക്‌​ടു​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യെ അം​ഗീ​കാ​ര​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്കെ​ത്തി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​വി. വി​നോ​ദ്, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ കെ.​പ്ര​ശാ​ന്ത്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​പി​ൻ കു​മാ​ർ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​കൂ​ടി​യു​ള്ള അം​ഗീ​കാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​സം​സ്ഥാ​ന പു​ര​സ്കാ​രം.