വാ​ക്സി​ന്‍ വി​ത​ര​ണം പ​കു​തി ഓ​ണ്‍​ലൈ​ന്‍, പ​കു​തി സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍
Thursday, August 5, 2021 12:44 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​നി മു​ത​ല്‍ ജി​ല്ല​യി​ല്‍ എ​ല്ലാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും അ​നു​വ​ദി​ക്കു​ന്ന ഡോ​സി​ന്‍റെ പ​കു​തി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യും പ​കു​തി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യും ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​ആ​ര്‍. രാ​ജ​ന്‍ അ​റി​യി​ച്ചു.
ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​വ​ര്‍ അ​വ​രു​ടെ പ​ഞ്ചാ​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​വൂ. വാ​ക്സി​നേ​ഷ​ന് പോ​കു​മ്പോ​ള്‍ താ​മ​സ​സ്ഥ​ലം തെ​ളി​യി​ക്കാ​നു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍​ബ​ന്ധ​മാ​യും ക​രു​ത​ണം.
മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ക്സി​ന്‍ ന​ല്‍​കി​ല്ല. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി ന​ല്‍​കു​ന്ന​തി​ന്‍റെ 20 ശ​ത​മാ​നം ര​ണ്ടാം ഡോ​സ് ന​ല്‍​കാ​നാ​യും ബാ​ക്കി മു​ന്‍​ഗ​ണ​നാ​ക്ര​മ​മ​നു​സ​രി​ച്ച് 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍, പ്ര​വാ​സി​ക​ള്‍, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ഠ​നാ​വ​ശ്യാ​ര്‍​ത്ഥം പോ​കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍, മ​റ്റു ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്കാ​യും നീ​ക്കി​വ​യ്ക്കും.
വാ​ക്സി​ന്‍ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​രെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി അ​റി​യി​പ്പ് ന​ല്‍​കും.
മ​റ്റു പ​രി​ഗ​ണ​ന​ക​ളോ ഇ​ട​പെ​ട​ലു​ക​ളോ വാ​ക്സി​നേ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​സ്ഥ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ട​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​ദേ​ശി​ച്ചു.ജി​ല്ല​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നും 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍, കി​ട​പ്പ് രോ​ഗി​ക​ള്‍, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ര്‍, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ തു​ട​ങ്ങി​യ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​മ്പ​ര്‍​ക്ക​വി​വ​രം ത​യാ​റാ​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​ധ്യാ​പ​ക​ര്‍​ക്ക് ഇ​തി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, എ​ഡി​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, ഡി​എം​ഒ ഡോ.​കെ.​ആ​ര്‍. രാ​ജ​ന്‍, നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ.​വി. രാ​മ​ദാ​സ്, സ്പെ​ഷല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.