ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ല്‍ നി​യ​മ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സ് ഈ ​വ​ര്‍​ഷം
Monday, August 2, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ഏ​റെ വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​ശ്വ​രം കാ​മ്പ​സ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്നു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഈ ​വ​ര്‍​ഷം ഇ​വി​ടെ 20 സീ​റ്റു​ക​ളോ​ടു​കൂ​ടി എ​ല്‍​എ​ല്‍​എം (ക്രി​മി​ന​ല്‍ ലോ ​ആ​ന്‍റ് ക്രി​മി​ന​ല്‍ ജ​സ്റ്റീ​സ്) കോ​ഴ്‌​സ് ആ​രം​ഭി​ക്കു​മെ​ന്ന് വി​സി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ ത്രി​വ​ത്സ​ര എ​ല്‍​എ​ല്‍​ബി കോ​ഴ്‌​സ് കൂ​ടി ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​നി​ല​വി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ല്‍ ത​ല​ശേ​രി പാ​ല​യാ​ട് കാ​മ്പ​സി​ല്‍ മാ​ത്ര​മാ​ണ് നി​യ​മ കോ​ഴ്‌​സു​ക​ള്‍ ഉ​ള്ള​ത്.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ല്‍ അ​തീ​വ പി​ന്നോ​ക്ക മേ​ഖ​ല​ക​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മ​ഞ്ചേ​ശ്വ​രം, മാ​ന​ന്ത​വാ​ടി കാ​മ്പ​സു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വി​സി അ​റി​യി​ച്ചു. സ​പ്ത ഭാ​ഷാ സം​ഗ​മ​ഭൂ​മി​യാ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ല്‍ ഭാ​ഷാ വൈ​വി​ധ്യ പ​ഠ​ന​കേ​ന്ദ്ര​വും സ​ര്‍​വ​ക​ലാ​ശാ​ല ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. 2021 ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സി​ല്‍​വ​ര്‍ ജൂ​ബി​ലി വ​ര്‍​ഷ​മെ​ന്ന നി​ല​യി​ല്‍ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്നും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​മെ​ന്നും ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ. ​സാ​ബു, സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​എ. അ​ശോ​ക​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.