കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ്
Sunday, August 1, 2021 1:06 AM IST
പെ​രു​മ്പു​ന്ന: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പേ​രാ​വൂ​ർ, മു​ഴ​ക്കു​ന്ന്, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ടു​ന്ന പാ​ല​പ്പു​ഴ മു​ത​ൽ കാ​ളി​ക​യം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​തി​രോ​ധ​വേ​ലി നി​ർ​മി​ക്കു​ന്ന​ത്.
എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. നാ​ലു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഒ​രു മീ​റ്റ​ർ അ​ക​ല​ത്തി​ൽ റോ​പ്പ് തൂ​ക്കി​യി​ടു​ന്ന രീ​തി​യി​ലാ​ണ് ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കു​ന്ന​ത്. ഇ​ട​യ്ക്കി​ടെ​യു​ള്ള തൂ​ണു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.
ഇ​ല​ക്‌​ട്രി​ക് ഫെ​ൻ​സിം​ഗി​ന്‍റെ പ​രാ​ജ​യ​വും ഇ​ട​യ്ക്കി​ടെ​യു​ള്ള തൂ​ണു​ക​ൾ ആ​ന ച​വി​ട്ടി മ​റി​ക്കു​ന്നു​വെ​ന്ന​തും നി​ല​ത്തു​നി​ന്ന് വ​ള്ളി​ക്കെ​ട്ടു​ക​ൾ ഈ ​ക​മ്പി​ക​ൾ വ​ഴി പ​ട​ർ​ന്നു​ക​യ​റി വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ക​യും ചെ​യ്യു​ന്ന​ത് ആ​ന​ക​ൾ​ക്ക് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്. ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് നി​ല​ത്തു സ്പ​ർ​ശി​ക്കാ​ത്ത​തി​നാ​ൽ​ത്ത​ന്നെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കും.
13 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ പി​രി​വി​ട്ടാ​ണ് ഈ ​തു​ക ക​ണ്ടെ​ത്തു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ഒ​രു​പ​രി​ധി​വ​രെ ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് വി​ജ​യ​ക​ര​മാ​ണ്.
രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​മു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ത്ത് ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മി​ച്ച​തി​നു​ശേ​ഷം കാ​ട്ടാ​ന​ശ​ല്യം വ​ള​രെ കു​റ​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മ​ണ​ത്ത​ണ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​മ​ഹേ​ഷാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ജ​ന​കീ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി കു​ര്യ​ൻ, സ​ജു പാ​റ​ശേ​രി, ഒ.​സി. ജി​ജോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.