ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലും കാ​ട്ടാ​ന വി​ള​യാ​ട്ടം
Sunday, July 25, 2021 1:45 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ പി​ന്നി​ട്ട് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലും കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ര്‍​ണാ​ട​ക വ​ന​ത്തി​ല്‍​നി​ന്നും എ​ത്തി​യ കു​ട്ടി​യാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ടം വ​നാ​തി​ര്‍​ത്തി​യി​ല്‍​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള അ​ത്തി​യ​ടു​ക്കം മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക​നാ​ശം വ​രു​ത്തി​യ​ത്. അ​ത്തി​യ​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം, അ​ങ്ക​ണ​വാ​ടി, ത​യ്യേ​നി-​അ​ത്തി​യ​ടു​ക്കം-​കൊ​ന്ന​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് എ​ന്നി​വ​യു​ടെ സ​മീ​പം​വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി.
കൊ​ഴ​കൊ​മ്പി​ല്‍ സ​ണ്ണി, പാ​റേ​ല്‍ ആ​ലീ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ആ​ന​ക്കൂ​ട്ടം ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തേ മേ​ഖ​ല​യി​ലെ രാ​ജ​ന്‍ പെ​രി​ങ്ങേ​ത്ത്, ശ​ശി കു​റ്റൂ​ര്‍, അ​ഷ്‌​റ​ഫ് പാ​ടി​യോ​ട്ടു​ചാ​ല്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു.
നേ​ര​ത്തേ ഈ ​മേ​ഖ​ല​യി​ല്‍ വ​ന​ത്തോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വേ​ലി​യും ചി​ല​യി​ട​ങ്ങ​ളി​ല്‍ കി​ട​ങ്ങു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം ഇ​പ്പോ​ള്‍ കാ​ല​പ്പ​ഴ​ക്കം​മൂ​ലം ഏ​റെ​ക്കു​റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. മ​രം​മു​റി​ക്കാ​നും നാ​യാ​ട്ടി​നും ചാ​രാ​യം വാ​റ്റു​ന്ന​തി​നു​മാ​യി വ​ന​ത്തി​ല്‍ ക​യ​റു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രും ക​മ്പി​വേ​ലി​യു​ടെ ത​ക​ര്‍​ച്ച​ക്ക് ആ​ക്കം കൂ​ട്ടു​ന്നു​ണ്ട്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തി ഒ​രാ​യു​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ഫ​ല​മെ​ല്ലാം ത​ക​ര്‍​ത്ത് ഇ​ല്ലാ​താ​ക്കു​ന്ന​ത് നി​സ​ഹാ​യ​രാ​യി ക​ണ്ടു നി​ല്‍​ക്കാ​നേ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​കു​ന്നു​ള്ളു. വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ​ങ്കി​ലും പെ​ട്ടെ​ന്ന് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.