സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം: കി​ഫ്ബി സം​ഘം അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി
Tuesday, June 22, 2021 1:00 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഫ്ബി സം​ഘം അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി.
പാ​ത​യി​ൽ ന​വീ​ക​ര​ണം ബാ​ക്കി​യു​ള്ള പൂ​ടം​ക​ല്ല് മു​ത​ൽ ചി​റ​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗം ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തും. ആ​ദ്യ​ഘ​ട്ടം പൂ​ടം​ക​ല്ല് മു​ത​ല്‍ ബ​ളാം​തോ​ട് വ​രെ​യു​ള്ള 12.875 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​വും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ബ​ളാം​തോ​ട് മു​ത​ല്‍ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള 3.813 കി​ലോ മീ​റ്റ​ര്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും ന​ട​ക്കും. ആ​ദ്യ​ഭാ​ഗ​ത്ത് മേ​ജ​ർ ക​ലു​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ 20 ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കും. ര​ണ്ടാം ഭാ​ഗ​ത്ത് ര​ണ്ടു മേ​ജ​ർ ക​ലു​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് ക​ലി​ങ്കു​ക​ളാ​ണ് നി​ർ​മി​ക്കാ​ൻ ഉ​ള്ള​ത്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്തും.
റോ​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ങ്കേ​തി​ക വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ർ.​ജി.​സ​ന്ദീ​പ്, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ വി​പി​ൻ, അ​ജി​ത് കു​മാ​ർ, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി.​ജെ.​കൃ​ഷ്ണ​ൻ, അ​സി.​എ​ൻ​ജി​നി​യ​ർ പ്ര​ദീ​പ് കെ.​ഈ​പ്പ​ൻ, പ്രോ​ജ​ക്റ്റ് എ​ൻ​ജി​നി​യ​ർ രാ​ഹു​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തി​യ​ത്.