പു​ളി​ങ്ങോം പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​യി പു​ഴ​യു​ടെ ഗതി​തി​രി​ക്കു​ന്ന തു​രു​ത്ത്
Thursday, June 17, 2021 1:12 AM IST
പാ​ലാ​വ​യ​ല്‍: പു​ളി​ങ്ങോം പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ലെ എ​ക്ക​ല്‍​മ​ണ്ണ​ടി​ഞ്ഞ് രൂ​പ​പ്പെ​ട്ട തു​രു​ത്ത് പാ​ല​ത്തി​നും ക​ര​യ്ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. കാ​ടും മ​ര​ങ്ങ​ളും വ​ള​ര്‍​ന്ന് ഇ​വി​ടെ മ​ണ്ണു​റ​ച്ച​തോ​ടെ പു​ഴ കൂ​ടു​ത​ലാ​യി പാ​ലാ​വ​യ​ല്‍ ഭാ​ഗ​ത്തേ​ക്ക് ഗ​തി​മാ​റി​യൊ​ഴു​കു​ക​യാ​ണ്. തേ​ജ​സ്വി​നി പു​ഴ​യ്ക്ക് കു​റു​കെ പു​ളി​ങ്ങോം-​പാ​ലാ​വ​യ​ല്‍ ടൗ​ണു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പു​ളി​ങ്ങോം പാ​ലം കാ​ല​പ്പ​ഴ​ക്കം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മി​ച്ച പാ​ലം ഈ​സ്റ്റ് എ​ളേ​രി-​ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളെ​യും അ​തു​വ​ഴി കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന​താ​ണ്. പു​ഴ​യും പാ​ല​വും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​പ​രി​ധി​യി​ലാ​ണ്.

ഉ​ള്‍​വ​ന​ങ്ങ​ളി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​ഴു​കി​യെ​ത്തി​യ ക​ല്ലും മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും അ​ടി​ഞ്ഞ് ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് പു​ഴ​യി​ല്‍ പാ​ല​ത്തി​നു സ​മീ​പ​ത്താ​യി തു​രു​ത്ത് രൂ​പ​പ്പെ​ട്ട​ത്. ഇ​വി​ടെ മ​ര​ങ്ങ​ളും വ​ള​ര്‍​ന്ന് ഉ​യ​രം​വ​യ്ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​മ്പി​പ്പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളും തൊ​ട്ട​ടു​ത്ത് പൊ​ളി​ച്ചു​മാ​റ്റാ​തെ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​തും പു​ഴ​യു​ടെ ഗ​തി​മാ​റ്റാ​ന്‍ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തേ ക​ര​യോ​ടു​ചേ​ര്‍​ന്ന് നി​ന്നി​രു​ന്ന ഭാ​ഗ​ത്ത് അ​ധി​കം ആ​ഴ​ത്തി​ല​ല്ലാ​തെ സ്ഥാ​പി​ച്ച തു​ണു​ക​ള്‍​ക്കി​ട​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ പു​ഴ ഒ​ഴു​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തെ കു​ത്തൊ​ഴു​ക്കി​ല്‍ ഇ​വി​ടെ​നി​ന്നും കൂ​ടു​ത​ല്‍ മ​ണ്ണി​ള​കി​യാ​ല്‍ തൂ​ണു​ക​ളു​ടെ അ​ടി​ത്ത​റ ത​ന്നെ ഇ​ള​കി​പ്പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​വ​രു​ന്ന മ​ര​ത്ത​ടി​ക​ളും തൂ​ണു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പാ​ലാ​വ​യ​ല്‍ ഭാ​ഗ​ത്ത് പു​ഴ​യോ​ടു​ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ ക​ര​യി​ടി​ച്ചി​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു. ഇ​തി​നി​ട​യാ​ക്കു​ന്ന​തി​നു​മു​മ്പ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് തു​രു​ത്ത് നീ​ക്കം​ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.