ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Wednesday, June 16, 2021 10:51 PM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​പാ​ത​യി​ല്‍ ചെ​മ്മ​നാ​ട് മു​ണ്ടാ​ങ്കു​ള​ത്ത് ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്തെ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ന്‍ പു​ഷ്പാ​ക​ര​ൻ(43)​ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ധ​രി​ച്ചി​രു​ന്ന ഹെ​ല്‍​മ​റ്റും അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ത​ക​ര്‍​ന്നു. ഭാ​ര്യ: സ​ബി​ന. മ​ക്ക​ള്‍: ദ​ര്‍​ശ​ന്‍, ആ​ദ്യ, ധ്രു​വ.