വികസനം കൊതിച്ച് ത​ടി​യം​വ​ള​പ്പ്-താ​ന്നി​യ​ടി റോ​ഡ്
Monday, June 14, 2021 12:45 AM IST
കാ​ഞ്ഞി​ര​ടു​ക്കം: കോ​ടോം-​ബേ​ളൂ​ര്‍, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ത​ടി​യം​വ​ള​പ്പ്-​താ​ന്നി​യ​ടി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ വി​ക​സ​നം വൈ​കു​ന്നു. ആ​കെ 2.6 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം വ​രു​ന്ന താ​ന്നി​യ​ടി-​എ​രു​മ​ക്കു​ളം റോ​ഡി​ല്‍ കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​രു​മ​ക്കു​ളം മു​ത​ല്‍ ത​ടി​യം​വ​ള​പ്പ് വ​രെ​യു​ള്ള 1.2 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ത​ടി​യം​വ​ള​പ്പ് മു​ത​ല്‍ താ​ന്നി​യ​ടി വ​രെ​യു​ള്ള 1.4 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​മാ​ണ് കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന​ത്.
ഇ​രു​പ​തോ​ളം ബ​സ് സ​ര്‍​വീ​സു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​പോ​ലു​മി​ല്ല. റോ​ഡി​ലെ കൊ​ടും​വ​ള​വു​ക​ളും പു​ഴ​യോ​ട് ചേ​ര്‍​ന്നു​ള്ള കൊ​ക്ക​ക​ളും കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ക്കു​ന്നു.
മ​ല​യോ​ര​മേ​ഖ​ല​യി​ല്‍​നി​ന്നും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​യ്ക്കും ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​യ്ക്കും ബേ​ക്ക​ല്‍ കോ​ട്ട, റാ​ണി​പു​രം, കോ​ട്ട​ഞ്ചേ​രി തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്കും എ​ത്തി​ച്ചേ​രാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ള്‍​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​യാ​ണി​ത്.
ഈ ​റോ​ഡി​ന്‍റെ വി​ക​സ​നം കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി.