വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റി​ല്‍ വ​ല​ഞ്ഞ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​ര്‍
Sunday, June 13, 2021 2:21 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​ര്‍ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത മ​റ്റ് സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കും കൂ​ടി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് എ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം വി​വാ​ദ​മാ​കു​ന്നു. ര​ണ്ടു​വ​ര്‍​ഷ​മാ​യി അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ത്ത​തി​നാ​ല്‍ മി​ക്ക സ്‌​കൂ​ളു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രി​ല്ല. കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലാ​ണ് അ​ധ്യാ​പ​ക ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സി​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ക​ണ​ക്ക്, സു​വോ​ള​ജി, ബോ​ട്ട​ണി തു​ട​ങ്ങി സ​യ​ന്‍​സ് ഗ്രൂ​പ്പി​ലെ ഒ​രു വി​ഷ​യ​ത്തി​നു​പോ​ലും അ​ധ്യാ​പ​ക​രി​ല്ല. ഹി​ന്ദി, ഇ​ക്ക​ണോ​മി​ക്‌​സ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​രി​യ​ണ്ണി ജി​എ​ച്ച്എ​സ്എ​സി​ല്‍ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ക​ണ​ക്ക്, കെ​മി​സ്ട്രി, സു​വോ​ള​ജി, പൊ​ളി​റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് അ​ധ്യാ​പ​ക​രി​ല്ല.
പു​തി​യ തീ​രു​മാ​നം തീ​ര്‍​ത്തും അ​ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ ഒ​രു ബാ​ച്ചി​ല്‍​ത്ത​ന്നെ 65 വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രെ​യു​ണ്ടാ​കും. ചി​ല സ്‌​കൂ​ളി​ല്‍ ഒ​ന്നാം വ​ര്‍​ഷ​ത്തി​നും ര​ണ്ടാം വ​ര്‍​ഷ​ത്തി​നും ഏ​ഴു വീ​തം ബാ​ച്ചു​ണ്ട്. ഇ​തി​ന്‍റെ കൂ​ടെ തൊ​ട്ട​ടു​ത്ത സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത വി​ഷ​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും​കൂ​ടി ചേ​ര്‍​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ന​ട​ത്തു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ​യു​ള്ള ക്ലാ​സി​ല്‍ പ​ര​മാ​വ​ധി 100 പേ​ര്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക. അ​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ പെ​യ്ഡ് വേ​ര്‍​ഷ​ന്‍ ആ​വ​ശ്യ​മാ​യി വ​രും. അ​ധ്യാ​പ​ക​രു​ടെ വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ കു​ട്ടി​ക​ള്‍​ക്ക് എ​ങ്ങ​നെ ല​ഭി​ക്കു​മെ​ന്നും ഒ​രു ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ചേ​ര്‍​ത്ത് ക്ലാ​സെ​ടു​ത്താ​ല്‍ ആ ​ക്ലാ​സി​ന്‍റെ നി​ല​വാ​രം ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്നും അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു.
ത​ങ്ങ​ള്‍ ഒ​രി​ക്ക​ലും കാ​ണാ​ത്ത മ​റ്റൊ​രു സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് ഇ​വി​ടെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. സ്വ​ന്തം ക്ലാ​സി​ല്‍ ത​ന്നെ ഇ​ത്ര​യ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കും എ​ങ്ങ​നെ മ​റ്റൊ​രു സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു പ​രി​ധി​യി​ല​ധി​കം ആ​ത്മാ​ര്‍​ഥ​ത കാ​ണി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു.
ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് ഈ ​സെ​പ്റ്റം​ബ​റി​ല്‍ പ്ല​സ് വ​ണ്ണി​ന്‍റെ പ​രീ​ക്ഷ ന​ട​ക്കും. ഇ​തേ​സ​മ​യം ത​ന്നെ വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ല്‍ ര​ണ്ടാം വ​ര്‍​ഷ​ത്തി​ന്‍റെ ക്ലാ​സും തു​ട​ങ്ങി. സ്ഥി​ര​മാ​യി അ​ധ്യാ​പ​ക​രി​ല്ലാ​തെ എ​ങ്ങ​നെ ഇ​വ​രെ​യെ​ല്ലാം ഒ​രു​പോ​ലെ പ​ഠി​പ്പി​ച്ച് പ​രീ​ക്ഷ​ക്ക് ഒ​രു​ക്കാ​നാ​കു​മെ​ന്നും അ​ധ്യാ​പ​ക​ര്‍ ചോ​ദി​ക്കു​ന്നു. അ​ധ്യാ​പ​ക​ര്‍​ക്ക് പ്ല​സ് ടു ​മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്, പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ, കോ​വി​ഡ് നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ഷ് ഡ്യൂ​ട്ടി എ​ന്നി​വ​യ്ക്ക് പു​റ​മെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നി​ല​വാ​ര ത​ക​ര്‍​ച്ച​യു​ണ്ടാ​ക്കു​ന്ന ഈ ​അ​പ്രാ​യോ​ഗി​ക​മാ​യ നി​ര്‍​ദേ​ശം കൂ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ അ​ഭാ​വ​വും ക​ടു​ത്ത പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​മാ​യ​തി​നാ​ല്‍ ഫോ​ണി​ല്ലാ​ത്ത കു​ട്ടി​ക​ളും ധാ​രാ​ള​മു​ണ്ട്.
സ്വ​ന്തം സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ഷ​യം പ​രി​ഹ​രി​ക്കാ​നാ​യി ത​ങ്ങ​ള്‍ മു​ന്‍​കൈ​യെ​ടു​ത്ത് നേ​തൃ​ത്വം കൊ​ടു​ക്കു​മ്പോ​ഴാ​ണ് ഈ ​അ​ധി​ക​ഭാ​രം കൂ​ടി ത​ങ്ങ​ളു​ടെ ചു​മ​ലി​ല്‍ വ​ന്നു​വീ​ണ​തെ​ന്നും അ​ധ്യാ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.