പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം സാ​മ്പ​ത്തി​ക ലാ​ഭ​മാ​ക​രു​ത്: എ​എ​ച്ച്എ​സ്ടി​എ
Sunday, June 13, 2021 2:21 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​മെ​ന്ന് വീ​മ്പി​ള​ക്കി സാ​മ്പ​ത്തി​ക​ലാ​ഭം മാ​ത്രം നോ​ക്കി വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പു​തി​യ​ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത് ഭാ​വി ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. കോ​വി​ഡ് മൂ​ലം സ്‌​കൂ​ള്‍ തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ള​രെ​യ​ധി​കം മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ച്ചു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വ​ള​യ​മി​ല്ലാ​തെ ചാ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് പ​റ​യും പോ​ലെ​യാ​ണ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്ക് സ്‌​കൂ​ളു​ക​ളി​ല്‍ ന​ല്കി​യ വ​ര്‍​ക്ക് അ​റേ​ഞ്ച്മെ​ന്‍റ് പ​ദ്ധ​തി. പ​ല വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കാ​ന്‍ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത സ്ഥി​തി വി​ശേ​ഷ​മാ​ണു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​ധ്യാ​പ​ക​രെ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്ക​രു​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് കൊ​റോ​ണ​ക്ക് മു​മ്പ് ത​ന്ന അ​ഡൈ്വ​സ് മെ​മ്മോ ല​ഭി​ച്ച അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക​യും യോ​ഗ്യ​ത​യു​ള്ള​വ​രെ ഗ​സ്റ്റ് അ​ധ്യാ​പ​ക​രാ​യി നി​യ​മി​ക്കു​ക​യു​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ജോ ജോ​സ​ഫ്, പി. ​ര​തീ​ഷ് കു​മാ​ര്‍, സു​ബി​ന്‍ ജോ​സ്, കെ. ​ഷാ​ജി, വി.​എ​ന്‍. പ്ര​സാ​ദ്, രാ​ജേ​ന്ദ്ര​ന്‍ മി​യാ​പ​ദ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എ.​ബി. അ​ന്‍​വ​ര്‍ സ്വാ​ഗ​ത​വും പ്ര​വീ​ണ്‍​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.