ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി
Saturday, June 5, 2021 1:02 AM IST
പാ​ത്ത​ൻ​പാ​റ: ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ല​ഭ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ത്ത​ൻ​പാ​റ വാ​ർ​ഡി​ലെ ന​ര​യ​ൻ​ക​ല്ല് ത​ട്ട്, ക​രാ​മ​രം ത​ട്ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഈ ​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട് വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന മ​ല​യോ​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്ക് വാ​ർ​ഡ് മെം​ബ​ർ സെ​ബാ​സ്റ്റ്യ​ൻ വി​ല​ങ്ങോ​ലി നി​വേ​ദ​നം ന​ൽ​കി.

മദ്യം പിടികൂടി
ഇ​രി​ട്ടി : കൂ​ട്ടു​പു​ഴ എ​ക്സെ​സ് ചെ​ക്ക്പോ​സ്റ്റി​ൽ 135.26 ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യം ക​ട​ത്തി​യ യു​വാ​ക്ക​ളെ വാ​ഹ​നം സ​ഹി​തം പി​ടി​കൂ​ടി. മൗ​വ്വ​ഞ്ചേ​രിയിലെ ന​ജി​ലാ​സ് വീ​ട്ടി​ൽ സി​റാ​ജു​ദീ​ൻ (34), അ​ജ്മ​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ റം​ഷാ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.