ജയേഷ് പാടിച്ചാലിനും അനിൽ വർഗീസിനും പുരസ്കാരം
Saturday, June 5, 2021 1:02 AM IST
പ​യ്യ​ന്നൂ​ര്‍: ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഗ്‌​മൊ ഇ​ന്‍റ​ർ നാ​ഷ​ണ​ല്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ 2021ലെ ​ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ജ​യേ​ഷ് പാ​ടി​ച്ചാ​ല്‍ സം​വി​ധാ​നം ചെ​യ്ത ‘പ​ള്ളം’ ഇ​ര​ട്ട പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യി. ഏ​റ്റ​വും മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി, മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ എ​ന്നി​വ​യാ​ണ് ‘പ​ള്ളം’ ക​ര​സ്ഥ​മാ​ക്കി​യ​ത്.
ചെ​റു​പു​ഴ പാ​ടി​യോ​ട്ടു​ചാ​ല്‍ സ്വ​ദേ​ശി​യാ​യ ജ​യേ​ഷി​ന്‍റെ പ​ള്ളം ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജി​ന്‍റെ ന​വ​ര​സ സീ​രി​സി​ല്‍ നി​ര്‍​മി​ക്ക​പെ​ട്ട രൗ​ദ്രം, ഹാ​സ്യം എ​ന്നീ സി​നി​മ​ക​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ബാ​ക്ക് പാ​ക്കേ​ഴ്‌​സ്, പ്ര​കാ​ശം പ​ര​ത്തു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി,നി​റ​യെ ത​ത്ത​ക​ളു​ള്ള മ​രം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ കൂ​ടി​യാ​ണ് ജ​യേ​ഷ്.
ചെ​മ്പ​ന്തൊ​ട്ടി സ്വ​ദേ​ശി​യാ​യ അ​നി​ല്‍ വ​ര്‍​ഗീ​സ് സം​വി​ധാ​നം ചെ​യ്ത ‘വോ​ട്ട് -ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വം’ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ജ​ല​ച്ചാ​യ ചി​ത്ര​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​ണ്. പ​യ്യ​ന്നൂ​ര്‍ ലാ​ന്‍​ഡ് ട്രൈ​ബ്യു​ണ​ല്‍ ഓ​ഫീ​സി​ലെ സ്‌​പെ​ഷ​ല്‍ റ​വ​ന്യു ഇ​ന്‍​സ്‌​പെ​ക്ട​റാ​യ ഇ​ദ്ദേ​ഹം നി​ര​വ​ധി ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളും ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ന്ത​ളം സു​ധാ​ക​ര​ന്‍ ചെ​യ​ര്‍​മാ​നാ​യ ക​മ്മി​റ്റി​യാ​ണ് സൃ​ഷ്ടി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.