രാജപുരം: തട്ടുമ്മല്‍ രാജീവ് ദശലക്ഷം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളിയുടെ 4 കൂട്ടികള്‍ക്ക് പഠനസൗകര്യത്തിനായി എല്‍ഇഡി ടിവി നല്കി സിപിഎം ഏഴാംമൈല്‍ ലോക്കല്‍ കമ്മിറ്റി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി കുട്ടികള്‍ക്ക് ടിവി കൈമാറി. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി. ബാബുരാജ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.അച്ചുതന്, ടി.വി പവിത്രന്, ബ്രാഞ്ച് സെക്രട്ടറി ശിവകുമാര്‍, നാരായണന് അരിയളം, സുധിഷ്, ഗംഗാധരന്, പ്രദീപ്, സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി. വീടിന്റെ വൈദ്യുതി ബില്‍ തുക സിപിഎം പ്രവര്ത്തകന് നാരായണന് അരിയളം അടച്ചുനല്‍കി.
തൃക്കരിപ്പൂര്‍: തെക്കുമ്പാട്ടെ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ഒളവറ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഇഡി ടിവി വാങ്ങിനല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രസാദ് ഒളവറ, വാര്‍ഡ് ട്രഷറര്‍ വി.അഫ്സല് ഹാജി, സി. ചന്ദ്രന്, വി.രാകേഷ് കുമാര്‍, എം.വി.ഫസലുല്‍ റഹ്മാന് എന്നിവര്‍ പങ്കെടുത്തു. പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ കോവിഡ് പോസിറ്റീവായവര്‍ക്ക് ഭക്ഷ്യ കിറ്റുകളും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്.
മാവുങ്കാല്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാത്ത പത്താംക്ലാസുകാരിക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഫോണ്‍ എത്തിച്ചുനല്‍കി. അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്നുള്ള അംഗം സിന്ധു ബാബുവിന്റെയും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കാരക്കുഴിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗ്രീഷ്മയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിനേശന് മൂലക്കണ്ടം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശന് കാട്ടുകുളങ്ങര, സെക്രട്ടറി സുനേഷ് പുതിയകണ്ടം, അക്ബറലി, വിനു മൂലക്കണ്ടം, ലതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സര്‍ഗോത്സവം നടത്തും
വെള്ളരിക്കുണ്ട്: ലോക്ഡൗണ്‍ കാലത്ത് മലയോരത്തെ സ്കൂള്‍ വിദ്യാര്‍ഥികളുടെ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷന് പരിധിയിലെ സ്കൂള്‍ അധ്യാപകരുടെ സഹകരണത്തോടെ ഒന്‍പത് മുതല്‍ 14 വരെ ഓണ്‍ലൈന്‍ ആയി സര്‍ഗോത്സവ് 21 എന്ന പേരില്‍ കലോത്സവം നടത്തുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ് അറിയിച്ചു.