കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ളെ ഉ​ണ​ര്‍​ത്താ​ന്‍ ബ​ളാ​ലി​ല്‍ ‘ഉ​ണ​ര്‍​വ് 2021’
Saturday, June 5, 2021 1:02 AM IST
കൊ​ന്ന​ക്കാ​ട്: ലോ​ക്ഡൗ​ണി​ല്‍ വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ളെ ഉ​ണ​ര്‍​ത്താ​ന്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ര്‍​ഡി​ല്‍ ഉ​ണ​ര്‍​വ് 2021 ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി സംഘടിപ്പിച്ചു. ക​വി​താ​ലാ​പ​നം, നൃ​ത്തം, വി​വി​ധ​ത​രം ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണം, ല​ളി​ത​ഗാ​ന മ​ത്സ​രം, പ്ര​സം​ഗ മ​ത്സ​രം തു​ട​ങ്ങി​യ​വ​യാ​ണ് ഓ​രോ ആ​ഴ്ച​യി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ഓ​രോ പ​രി​പാ​ടി​ക​ളും ത​യാ​റാ​ക്കി അ​യ​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ട്.
വാ​ര്‍​ഡി​ലെ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള 997 പേ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ആ​ദ്യ ഡോ​സ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. വാ​ര്‍​ഡി​നെ പ​ത്ത് ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് ഓ​രോ ക​ണ്‍​വീ​ന​ര്‍​മാ​രു​ടെ കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
വാ​ര്‍​ഡ് അം​ഗം മോ​ന്‍​സി ജോ​യ്, മാ​ഷ് ടീ​മം​ഗ​ങ്ങ​ളാ​യ ദീ​പ ജോ​സ്, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.