റോ​ഡി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു
Saturday, June 5, 2021 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് പി​റ​കു​വ​ശ​ത്തെ ഫ്ര​ണ്ട്‌​സ് ക്ല​ബ് റോ​ഡി​നോ​ട് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍. പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ക​ല്ല​ഞ്ചി​റ​യി​ലേ​ക്ക് പ​ത്തു​വ​ര്‍​ഷം മു​മ്പ് നി​ര്‍​മി​ച്ച റോ​ഡ് പി​ന്നീ​ടൊ​രി​ക്ക​ലും റീ ​ടാ​ര്‍ ചെ​യ്യു​ക​യോ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡ് മ​ഴ പെ​യ്താ​ല്‍ വെ​ള്ള​ക്കെ​ട്ടി​ന​ടി​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ പോ​ലും റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. ഒരേ സ​മ​യ​ത്ത് നി​ര്‍​മി​ച്ച കൊ​വ്വ​ല്‍​പ​ള്ളി​യി​ല്‍ നി​ന്നും ക​ല്ല​ഞ്ചി​റ​യി​ലേ​ക്ക് റോ​ഡ് ഇ​തി​ന​കം ര​ണ്ടു​ത​വ​ണ റീ​ടാ​ര്‍ ചെ​യ്തു. എ​ന്നി​ട്ടും ഫ്ര​ണ്ട​സ് ക്ല​ബ് റോ​ഡി​നോ​ടു​മാ​ത്രം അ​വ​ഗ​ണ​ന കാ​ണി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് റോ​ഡി​ല്‍ വാ​ഴ​യും തെ​ങ്ങി​ന്‍​തൈ​യും ന​ട്ട് സ​മ​രം ന​ട​ത്തി​യ​തെന്ന് നാട്ടുകാർ പറഞ്ഞു.