പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ചെയ്തു
Saturday, June 5, 2021 1:00 AM IST
പെ​രി​യ: ക​ല്യോ​ട്ട് കോ​ള​നി​യി​ലെ വീ​ടു​ക​ളി​ല്‍ ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ചെയ്തു. കോളനിയിലെ 40 കു​ടും​ബ​ങ്ങ​ള്‍​ക്ക് കോൺഗ്രസ് പ്രവർത്തകർ പ​ച്ച​ക്ക​റി കി​റ്റു​ക​ള്‍ ന​ല്‍​കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. ബാ​ബു​രാ​ജ്, വാ​ര്‍​ഡ് അം​ഗം ര​തീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പ​ത്മി​നി കൃ​ഷ്ണ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നാ​ര്‍​ദ്ദ​ന​ന്‍ ക​ല്യോ​ട്ട്, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ന്‍ താ​ന്നി​യ​ടി, രാ​ജീ​വ്ജി ക്ല​ബ് സെ​ക്ര​ട്ട​റി ശ്രീ​രാ​ജ് ക​ല്യോ​ട്ട് എ​ന്നി​വ​ര്‍ കി​റ്റ് വി​ത​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
പാ​ലാ​വ​യ​ല്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ​വ​യ​ല്‍ ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട​ക്കൊ​ല്ലി, കോ​ളി​ത്ത​ട്ട് കോ​ള​നി​ക​ളി​ല്‍ പ​ച്ച​ക്ക​റി കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷോ​ണി ക​ല​യ​ത്താ​ങ്ക​ല്‍ വാ​ര്‍​ഡ് അം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ലി​ന് കി​റ്റു​ക​ള്‍ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഫെ​ബി​ന്‍ സെ​ക്യു​റ, മാ​ര്‍​ട്ടി​ന്‍ തോ​മ​സ്, ജോ​ഷി അ​ന്തി​യാം​കു​ളം, എ​ബി എ​ബ്ര​ഹാം, എ​മി​ല്‍ ബെ​ന്നി, ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.