392 പേ​ര്‍​ക്ക് കോ​വി​ഡ്, 391 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Saturday, June 5, 2021 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 392 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.5. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 391 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 5828 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് ബാ​ധി​ച്ച് 157 പേ​ർ മ​രി​ച്ചു. 73546 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
വീ​ടു​ക​ളി​ല്‍ 22809 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1016 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 23825 പേ​രാ​ണ്. പു​തി​യ​താ​യി 1079 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.