ചെ​ര്‍​ക്ക​ള - ജാ​ല്‍​സൂ​ര്‍ അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന് 100 കോ​ടി അ​നു​വ​ദി​ച്ചു
Saturday, June 5, 2021 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​ക​ളി​ലൊ​ന്നാ​യ ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​റി​യി​ച്ചു. ജ​ര്‍​മ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കെ​എ​സ്ടി​പി 2012 ല്‍ ​നി​ര്‍​മി​ച്ച ഈ ​റോ​ഡ് അ​വ​ര്‍​ത​ന്നെ ഏ​റ്റെ​ടു​ത്ത് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ ഏ​ഴ് വ​ര്‍​ഷ​ത്തോ​ളം റോ​ഡി​ന്‍റെ പൂ​ര്‍​ണ​മാ​യ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന ഒപിബിആ​ര്‍സി (ഔ​ട്ട് പു​ട്ട് ആ​ന്‍​ഡ് പെ​ര്‍​ഫോ​മ​ന്‍​സ് ബേ​സ്ഡ് റോ​ഡ് കോ​ണ്‍​ട്രാ​ക്റ്റ്) വ്യ​വ​സ്ഥ പ്ര​കാ​രം പ്ര​വൃ​ത്തി ഉ​ട​ന്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്യു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് (ബി​എം ആ​ന്‍​ഡ് ബി​സി) ചെ​യ്ത ആ​ദ്യ റോ​ഡാ​ണ് ചെ​ര്‍​ക്ക​ള -ജാ​ല്‍​സൂ​ര്‍ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത. ദേ​ശീ​യ​പാ​ത 66ലെ ​ചെ​ര്‍​ക്ക​ള ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ര്‍​ണാ​ട​ക​യി​ലെ ജാ​ല്‍​സൂ​ര്‍ വ​രെ 39.138 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള​താ​ണ് റോ​ഡ്. 2015 ല്‍ ​ഉ​പ​രി​ത​ലം പൂ​ര്‍​ണ​മാ​യി പു​തു​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ങ്കി​ലും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട സ്ഥ​ല​ത്ത് അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. വ​ള​വു​ക​ളും തി​രി​വു​ക​ളും മൂ​ലം റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.