വീ​ട്ടു​മു​റ്റ​ത്ത് കേ​ര​വൃ​ക്ഷം: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, June 5, 2021 1:00 AM IST
മ​ടി​ക്കൈ: പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന 'വീ​ട്ടു​മു​റ്റ​ത്ത് കേ​ര​വൃ​ക്ഷം' എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​കീ​ക്കാ​ങ്കോ​ട്ട് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. തൊ​ഴി​ലു​റ​പ്പ് - സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​ക​ള്‍ സ​മ​ന്വ​യി​പ്പി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 7000 വീ​ടു​ക​ള്‍​ക്കു മു​ന്നി​ല്‍ തെ​ങ്ങി​ന്‍​തൈ​ക​ള്‍ ന​ടും. പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ച​ട​ങ്ങി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ നി​ര്‍​വ​ഹി​ക്കും.