മു​ള​ന്തു​രു​ത്ത് പ​ദ്ധ​തി​യുമായി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Saturday, June 5, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് മു​ള​ന്തു​രു​ത്തു​ക​ളു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് മു​ള​ന്തൈ​ക​ള്‍ ന​ട്ടു കൊ​ണ്ട് സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​യി​രം മു​ള​ന്തൈ​ക​ള്‍ ന​ട്ട് മു​ള​ന്തു​രു​ത്തു​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​താ​തി​ട​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ന്‍​സി​സി, സ്‌​കൗ​ട്ട്, എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ള്‍ ഉ​ണ്ടാ​ക്കി ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ന​ല്‍​കും. മു​ള​ന്തൈ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജൈ​വ​വേ​ലി​ക​ളും നി​ര്‍​മി​ക്കും. ആ​ഗോ​ള​താ​പ​ന​ത്തി​ന് മ​ര​മാ​ണ് മ​റു​പ​ടി എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് പ്ര​ദേ​ശ​ത്തെ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ ബ്ലോ​ക്കാ​യി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തു​വ​ഴി ന​ട​ത്തു​ന്ന​ത്.
ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ല​ത, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​സീ​ത, അം​ഗ​ങ്ങ​ളാ​യ എം.​കെ. ബാ​ബു​രാ​ജ്, എ. ​ദാ​മോ​ദ​ര​ന്‍, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ കെ.​കെ. രാ​ഘ​വ​ന്‍, ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​സ്. സോ​ള​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.