ജി​ല്ല​യി​ൽ ഇ​ന്ന് അ​ഞ്ചു ല​ക്ഷം പ്ലാ​വി​ന്‍ തൈ​ക​ൾ ന​ടും
Saturday, June 5, 2021 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ പെ​ണ്‍​മ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ഇ​ന്ന് അ​ഞ്ചു ല​ക്ഷം പ്ലാ​വി​ന്‍ തൈ​ക​ൾ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട്ടു​പി​ടി​പ്പി​ക്കും.
രാ​വി​ലെ പ​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​ണ്‍​മ​രം-​നാ​ള​ത്തെ ത​ല​മു​റ​ക്കാ​യി ഇ​ന്ന​ത്തെ ക​രു​തി​വെ​പ്പ് എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഒ​രു മാ​സം മു​മ്പ് വി​ത്തി​ട്ട് പ​രി​പാ​ലി​ച്ചെ​ടു​ത്ത തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഗ്രോ ​ബാ​ഗു​ക​ളെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളാ​യ ക​മു​കി​ന്‍ പാ​ള, ഇ​ള​നീ​ര്‍​ത്തൊ​ണ്ട് തു​ട​ങ്ങി​യ​വ​യാ​ണ് തൈ​ക​ള്‍ മു​ള​പ്പി​ച്ചെ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​ത്.
ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ബാ​ല​സ​ഭാ അം​ഗ​ങ്ങ​ളു​മാ​ണ് ഇ​വ​യെ ന​ട്ടു പ​രി​പാ​ലി​ക്കു​ക.
ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫ്, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​ടി.​ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.