മ​ഴ​യൊ​രു​ക്കം സെ​ല്‍​ഫി ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര​വുമായി ശു​ചി​ത്വ മി​ഷ​ന്‍
Saturday, June 5, 2021 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഴ​ക്കാ​ല​ത്തെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍. ഇന്ന് പൊ​തു സ്ഥ​ല​ങ്ങ​ളി​ലും നാളെ വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണം നടത്തും. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മ​ഴ​യൊ​രു​ക്കം എ​ന്ന പേ​രി​ല്‍ സെ​ല്‍​ഫി ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.
കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെയും വീ​ട്ടു​പ​റ​മ്പി​ല്‍ വൃ​ക്ഷ​ത്തൈ ന​ടു​ന്ന​തി​ന്‍റെ​യും ഫോ​ട്ടോ 9633813913, 9446958519 എ​ന്നീ വാ​ട്സ്ആ​പ്പ് ന​മ്പ​റു​ക​ളി​ലേ​ക്ക് അ​യ​ച്ചു ന​ല്‍​ക​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ക​ള​ക്ട​ര്‍ ഡോ.​ഡി.​സ​ജി​ത്ത് ബാ​ബു, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​യ്സ​ണ്‍ മാ​ത്യു, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​പി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും പ്ര​സി​ഡ​ന്‍റുമാ​രും, സെ​ക്ര​ട്ട​റി​മാ​രും, ജി​ല്ലാ​ത​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.