വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ്
Saturday, June 5, 2021 1:00 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചി​റ്റാ​രി​ക്കാ​ല്‍, ക​ടു​മേ​നി, ക​മ്പ​ല്ലൂ​ര്‍, ത​യ്യേ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ചു ന​ട​ന്ന ക്യാ​മ്പി​ല്‍ 45 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി​ജി പു​തി​യാ​പ​റ​മ്പി​ല്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സൂ​ര്യ രാ​ഘ​വ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ടി. ശ്രീ​നി​വാ​സ​ന്‍, സാ​ജു സെ​ബാ​സ്റ്റ്യ​ന്‍, ഗീ​താ​മ​ണി, ത​ങ്ക​മ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടും

മ​ഞ്ചേ​ശ്വ​രം: അ​നോ​ടി​പ്പ​ള്ള​ത്ത് ഇ​ന്ന ‌് 200 വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ എ​യ്‌​റോ​നോ​ട്ടി​ക്‌​സി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ സം​ര​ക്ഷ​ണ വേ​ലി നി​ര്‍​മാ​ണ​വും ഏ​ക്ക​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തു​മ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.