പ​രി​സ്ഥി​തി പ്ര​തി​ജ്ഞയുമായി മേ​ലാ​ങ്കോ​ട്ട് സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ള്‍
Saturday, June 5, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഒ​ന്പ​ത് വ​രെ മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍ ഗ​വ. യു​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ലാ​ങ്കോ​ട്ടെ അ​ഞ്ഞൂ​റു വീ​ടു​ക​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി പ്ര​തി​ജ്ഞ​യെടുത്തു. ചി​പ്‌​കോ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നാ​യ​ക​നാ​യ സു​ന്ദ​ര്‍​ലാ​ല്‍ ബ​ഹു​ഗു​ണ​യ്ക്ക് പ്ര​ണാ​മ​മ​ര്‍​പ്പി​ച്ച് മ​ര​ങ്ങ​ളെ ചേ​ര്‍​ത്തു പി​ടി​ച്ചാ​ണ് കു​ട്ടി​ക​ള്‍ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​ത്.ഭൂ​മി​യി​ലെ വി​വി​ധ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
സ്‌​കൂ​ള്‍ റേ​ഡി​യോ​യു​ടെ​യും ഇ​ക്കോ ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ഡോ.​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​ഫ.​എം. ഗോ​പാ​ല​ന്‍, പി. ​മു​ര​ളീ​ധ​ര​ന്‍ മാ​സ്റ്റ​ര്‍, എം. ​ര​മേ​ശ​ന്‍, വി.​സി. ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​രേ​ണു​ക എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​സ്ഥി​തി ഗീ​ത​ങ്ങ​ള്‍, ദൃ​ശ്യ​ഗീ​ത​ങ്ങ​ള്‍, പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണം, ല​ഘു നാ​ട​ക​ങ്ങ​ള്‍ എ​ന്നി​വ​യും കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​യാ​റാ​ക്കു​ന്നു​ണ്ട്.
ഇ​വ കു​ട്ടി​ക​ള്‍ വീ​ടു​ക​ളി​ല്‍​വ​ച്ച് ത​യാ​റാ​ക്കി ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സ്‌​കൂ​ള്‍ ഗ്രൂ​പ്പി​ലേ​ക്ക് അ​യ​ച്ചു​ന​ല്‍​കും.