88 പു​തി​യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ നി​ര്‍​മി​ക്കും
Saturday, June 5, 2021 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 88 പു​തി​യ പ​ച്ച​ത്തു​രു​ത്തു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 445 പു​തി​യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍​ക്കാ​ണ് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ക. നേ​ര​ത്തേ നി​ര്‍​മി​ച്ച പ​ച്ച​ത്തു​രു​ത്തു​ക​ളി​ല്‍ ന​ശി​ച്ചു​പോ​യ ചെ​ടി​ക​ളു​ടെ സ്ഥ​ല​ത്ത് പു​തി​യ​വ ന​ട്ടു പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും ന​ട​ക്കും.

കേ​വ​ലം മ​ര​ങ്ങ​ള്‍ ന​ടു​ന്ന​തി​ന​പ്പു​റം ജൈ​വ വൈ​വി​ധ്യ സം​വി​ധാ​ന​ത്തെ ത​ന്നെ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ നി​ര്‍​മി​ച്ച് പ​രി​പാ​ലി​ക്കാ​നാ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന​കം നി​ര്‍​മി​ച്ച പ​ച്ച​ത്തു​രു​ത്തു​ക​ളി​ല്‍ പ​ക്ഷി​ക​ളും ശ​ല​ഭ​ങ്ങ​ളും വി​വി​ധ​യി​നം കൂ​ണു​ക​ളും വ​ള്ളി​ച്ചെ​ടി​ക​ളു​മാ​യി ചെ​റു ജൈ​വ​വൈ​വി​ധ്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.ജി​ല്ല​യി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലും ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി പ​ച്ച​ത്തു​രു​ത്തു​ക​ള്‍ നി​ര്‍​മി​ച്ച് അ​വ​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് മാ​വു​ങ്കാ​ല്‍ എം​സി​എ​ഫ് പ​രി​സ​ര​ത്ത് സാ​ഹി​ത്യ​കാ​ര​ന്‍ പി.​വി.​കെ. പ​ന​യാ​ല്‍ നി​ര്‍​വ​ഹി​ക്കും. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.

ജി​ല്ല​യി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 431 പ​ച്ച​ത്തു​രു​ത്തു​ക​ളാ​ണ് ഇ​തു​വ​രെ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. 114.18 ഏ​ക്ക​ര്‍ ആ​ണ് ഇ​വ​യു​ടെ ആ​കെ വി​സ്തീ​ര്‍​ണം.