മ​ടി​ക്കൈ​യി​ലെ മാം​സ സം​സ്‌​ക​ര​ണ യൂ​ണി​റ്റി​നാ​യി കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Sunday, May 23, 2021 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള മാം​സ സം​സ്‌​ക​ര​ണ യൂ​ണി​റ്റും വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ല്‍ മാം​സ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ കോ​ള​ജും തു​ട​ങ്ങു​മെ​ന്ന 2019-ലെ ​സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​പ്പു​റ​വും യാ​ഥാ​ര്‍​ഥ്യ​മാ​കാ​തെ നീ​ളു​ന്നു. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പൊ​യി​ലി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത​ല്ലാ​തെ മ​റ്റൊ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നി​ല്ല.

സ്ഥ​ലം എം​എ​ല്‍​എ​യാ​യ അ​ന്ന​ത്തെ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ്ര​വ​ര്‍​ത്ത​ന​നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​പ്പെ​ട്ട പ​ദ്ധ​തി​യാ​യി​രു​ന്നെ​ങ്കി​ലും സി​പി​ഐ​യു​ടെ ത​ന്നെ കൈ​വ​ശ​മു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള താ​ത്പ​ര്യ​മി​ല്ലാ​യ്മ​യാ​ണ് പ​ദ്ധ​തി നീ​ളാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മാം​സ സം​സ്‌​ക​ര​ണ യൂ​ണി​റ്റും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മാം​സ സം​സ്‌​ക​ര​ണ കോ​ള​ജും അ​ട​ങ്ങു​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​ത്തി​ല്‍ പ​ല​ര്‍​ക്കും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ച്ച് ഒ​രു ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ് സ്ഥാ​പി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സം​സ്‌​ക​രി​ച്ച മാം​സം ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള ആ​ശ​യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. മൃ​ഗ​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന​തി​നാ​യി അ​ഞ്ചു​ത​ട്ടു​ക​ളാ​യു​ള്ള ആ​കാ​ശ ഫാം ​സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. നൂ​റി​ലേ​റെ പേ​ര്‍​ക്ക് നേ​രി​ട്ടും അ​തി​ലേ​റെ പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന​തി​നും അ​തി​ലും എ​ത്ര​യോ ഇ​ര​ട്ടി ആ​ളു​ക​ള്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നും പ​ദ്ധ​തി വ​ഴി​യൊ​രു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കി​യ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കാ​തെ പോ​കു​ന്ന​തി​ല്‍ മ​ടി​ക്കൈ​യി​ലെ സി​പി​എം നേ​തൃ​ത്വ​വും നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന ഉ​റ​പ്പാ​ണ് അ​ന്ന് മ​ന്ത്രി​യാ​യി​രു​ന്ന ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ന​ല്‍​കി​യ​ത്. പു​തി​യ സ​ര്‍​ക്കാ​രി​ലും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സി​പി​ഐ​യു​ടെ കൈ​യി​ല്‍ ത​ന്നെ​യാ​ണ്. ഇ​ത്ത​വ​ണ അ​തി​നു മാ​ത്ര​മാ​യി ഒ​രു മ​ന്ത്രി​യെ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ​യു​ടെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ത​ന്നെ പ്ര​ത്യേ​കം താ​ത്പ​ര്യ​പ്പെ​ട്ട് വി​ഷ​യം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.