കോ​വി​ഡ്: പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധം: ഡി​എം​ഒ
Sunday, May 16, 2021 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും ഏ​ഴ് ദി​വ​സ​ത്തെ ക​ര്‍​ശ​ന​മാ​യ ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. രാ​ജ​ന്‍ അ​റി​യി​ച്ചു. ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​താ​ണ് കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം. വീ​ട്ടി​ല്‍ ഒ​രാ​ള്‍ പോ​സി​റ്റീ​വ് ആ​യാ​ല്‍ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പേ​ര്‍ പോ​സി​റ്റീ​വ് ആ​കു​ന്ന​താ​യാ​ണ് നി​ല​വി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും എ​ഴ് ദി​വ​സം കൂ​ടി (ആ​കെ 14 ദി​വ​സം) ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര​ണം.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​യോ ആ​ര്‍​ആ​ര്‍​ടി​യോ മു​ഖേ​ന ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.