ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് പൊ​തി​ച്ചോ​റു​മാ​യി ഡി​വൈ​എ​ഫ്‌​ഐ
Sunday, May 16, 2021 1:28 AM IST
ചെ​റു​വ​ത്തൂ​ര്‍: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തി​ച്ചോ​ര്‍ ഒ​രു​ക്കി​ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍.
ഭ​ക്ഷ​ണം ക​ഴി​ച്ചോ..? എ​ന്ന് മ​ല​യാ​ള​ത്തി​ലും ഒ​പ്പം ഫു​ഡ് എ​ന്ന് ഇം​ഗ്ലീ​ഷി​ലും ഖാ​നാ എ​ന്ന് ഹി​ന്ദി​യി​ലും എ​ഴു​തി​യ പ്ല​ക്കാ​ര്‍​ഡു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​രോ വാ​ഹ​ന​ങ്ങ​ളെ​യും സ​മീ​പി​ക്കു​ന്ന​ത്. അ​ന്നം കി​ട്ടാ​ത്ത വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തി​ച്ചോ​ര്‍ ന​ല്‍​കി. ഡി​വൈ​എ​ഫ്‌​ഐ ചെ​റു​വ​ത്തൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ പൊ​തി​ച്ചോ​റ് വി​ത​ര​ണം ന​ട​ന്ന​ത്. ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ര​ജീ​ഷ് വെ​ള്ളാ​ട്ട്, ചെ​റു​വ​ത്തൂ​ര്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​ല​കേ​ഷ്, സെ​ക്ര​ട്ട​റി എം.​വി. ഷി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.