കോ​ട്ട​മ​ല സ്‌​കൂ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Sunday, May 16, 2021 1:28 AM IST
ന​ര്‍​ക്കി​ല​ക്കാ​ട്: കോ​ട്ട​മ​ല എം​ജി​എം യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന മെ​ഗാ ക്യാ​മ്പി​ല്‍ 195 പേ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 180 പേ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും 15 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം ര​ണ്ടു ദി​വ​സ​ത്തി​ന​കം ല​ഭി​ക്കും. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ ഒ​ന്പ​ത്, 10 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ കൂ​ടു​ത​ലാ​യി പ​ങ്കെ​ടു​ത്ത​ത്.