അ​യ​ല്‍​വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞു​വീ​ണ് യു​വ​തി​ക്കും കു​ഞ്ഞി​നും പ​രി​ക്ക്
Sunday, May 16, 2021 1:28 AM IST
ഉ​ദു​മ: ബാ​ര​യി​ല്‍ തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണ് യു​വ​തി​ക്കും കു​ഞ്ഞി​നും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​ഫീ​ദ (30), മ​ക​ള്‍ സ​ഫ (മൂ​ന്ന്) എ​ന്നി​വ​രെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ വീ​ടും മു​ന്നി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.