മ​റ്റ​പ്പ​ള്ളി വ​ള​വി​ല്‍ അപകടങ്ങൾ തുടർക്കഥ
Sunday, May 16, 2021 1:28 AM IST
മാ​ലോം: മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റു​ന്ന മ​റ്റ​പ്പ​ള്ളി വ​ള​വി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. വ​ള​വ് തി​രി​യു​മ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ് ലോ​റി ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് മ​റി​യാ​തെ നി​ന്ന​ത്. കാ​റ്റാം​ക​വ​ല​യ്ക്കും പ​റ​മ്പ​യ്ക്കും ഇ​ട​യി​ലു​ള്ള മ​റ്റ​പ്പ​ള്ളി വ​ള​വി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കു​ഴ​ല്‍​ക്കി​ണ​ര്‍ ലോ​റി മ​റി​ഞ്ഞ് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചി​രു​ന്നു. വ​ള​വി​ന്‍റെ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ക​യും റോ​ഡി​ലെ ച​രി​വ് ശാ​സ്ത്രീ​യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.