ലൈ​ഫ് ഭ​വ​നം സാ​ങ്കേ​തി​ക​ക്കു​രു​ക്കി​ല്‍! ചോ​രു​ന്ന ചെ​റ്റ​ക്കു​ടി​ലി​ല്‍ ആ​ശ്ര​യം തേ​ടി ക​ല്യാ​ണി​യ​മ്മയും കുടുംബവും
Sunday, May 16, 2021 1:28 AM IST
പെ​രി​യ: 27 വ​ര്‍​ഷ​മാ​യി ക​നിം​കു​ണ്ട് ക​ലാം കോ​ള​നി​യി​യി​ലെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ചെ​റ്റ​ക്കു​ടി​ലി​ല്‍ താ​മ​സി​ക്കു​ന്ന എ​ണ്‍​പ​തു ക​ഴി​ഞ്ഞ ക​ല്യാ​ണി​യ​മ്മ​യു​ടെ കു​ടും​ബം 2018-ല്‍ ​പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​പ്പോ​ള്‍ ഏ​റെ സ​ന്തോ​ഷി​ച്ച​താ​ണ്. ക​ല്യാ​ണി​യ​മ്മ​യും അ​റു​പ​തു ക​ഴി​ഞ്ഞ മ​ക​ള്‍ കാ​ര്‍​ത്ത്യാ​യ​നി​യും അ​വ​രു​ടെ മ​ക​ള്‍ ഉ​ഷ​യും കൗ​മാ​ര​ക്കാ​രാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടെ​ന്ന സ്വ​പ്നം അ​ധി​കം താ​മ​സി​യാ​തെ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന ആ​ശ്വാ​സ​മാ​യി​രു​ന്നു അ​ന്ന്.

എ​ന്നാ​ല്‍ വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ സൈ​റ്റ് പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ര​യും കാ​ലം ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ട്ട​യം നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റേ​ത​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം പ​ട്ട​യ​ത്തി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള സ​ര്‍​വേ ന​മ്പ​റും അ​തി​ര്‍​ത്തി​ക​ളും മ​റ്റൊ​രു സ്ഥ​ല​ത്തി​ന്‍റേ​താ​യി​രു​ന്നു.

പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യും യ​ഥാ​ര്‍​ഥ ഭൂ​മി​യും മാ​റി​പ്പോ​കു​ന്ന​ത് ജി​ല്ല​യി​ല്‍ പു​തി​യ സം​ഭ​വ​മ​ല്ല. പെ​രി​യ വി​ല്ലേ​ജി​ല്‍ ത​ന്നെ​യു​ള്ള ചെ​ങ്ങ​റ കോ​ള​നി​യി​ലും കാ​ഞ്ഞി​ര​ടു​ക്ക​ത്തെ സാ​യി​ഗ്രാ​മം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലും സ​മാ​ന​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​മ്പ് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​തെ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന അ​നാ​സ്ഥ​യ്ക്ക് വ​ലി​യ വി​ല ന​ല്‍​കേ​ണ്ടി​വ​രു​ന്ന​ത് പാ​വ​പ്പെ​ട്ട കു​ടി​കി​ട​പ്പു​കാ​രാ​ണ്.

ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ ശ​രി​യാ​കാ​ത്ത​തി​നാ​ല്‍ സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം പൊ​ലി​ഞ്ഞ ക​ല്യാ​ണി​യ​മ്മ ഇ​പ്പോ​ഴും പ​ഴ​യ ചെ​റ്റ​ക്കു​ടി​ലി​ല്‍ ത​ന്നെ ക​ഴി​യു​ക​യാ​ണ്. മേ​യി​ൽ​ത്ത​ന്നെ മ​ഴ ക​ന​ത്തു തു​ട​ങ്ങി​യ​തോ​ടെ തീ​ര്‍​ത്തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കു​ടി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്താ​മെ​ന്ന നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടി​ന് അ​ത്യാ​വ​ശ്യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി മു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ട്ടു ന​ല്‍​കി​യി​രു​ന്നു. മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം സി. ​ശ​ശി​ധ​ര​ന്‍, വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ മൂ​രി​യാ​നം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

റ​വ​ന്യൂ​വ​കു​പ്പ് രേ​ഖ​ക​ള്‍ ശ​രി​യാ​ക്കി ന​ല്‍​കി​യാ​ലു​ട​ന്‍ ക​ല്യാ​ണി​യ​മ്മ​യു​ടെ കു​ടും​ബ​ത്തെ വീ​ണ്ടും ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തി​നാ​യി വാ​ര്‍​ധ​ക്യ​കാ​ല​ത്ത് ഇ​നി ഏ​തെ​ല്ലാം വാ​തി​ലു​ക​ള്‍ മു​ട്ട​ണ​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യ​യാ​വു​ക​യാ​ണ് ക​ല്യാ​ണി​യ​മ്മ.