ചെ​മ്പേ​രി-​പാ​റ​ക്ക​ട​വ് റോ​ഡ് മ​ദ്യ​പാ​ന കേ​ന്ദ്ര​മാ​കു​ന്നു
Sunday, May 16, 2021 1:28 AM IST
പാ​ണ​ത്തൂ​ര്‍: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള ചെ​മ്പേ​രി-​പാ​റ​ക്ക​ട​വ് റോ​ഡ് മ​ദ്യ​പാ​ന​കേ​ന്ദ്ര​മാ​കു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ള്‍ വ​ണ്ടി​യി​ല്‍ വ​ച്ചു​ത​ന്നെ മ​ദ്യം ക​ഴി​ച്ച് കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യും ഇ​വി​ടെ​നി​ന്നും വി​ളി​പ്പാ​ട​ക​ലെ​യാ​ണ്. അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നും മ​ദ്യം വാ​ങ്ങി എ​ത്തു​ന്ന​വ​രാ​ണ് മി​ക്ക​പ്പോ​ഴും ഇ​വി​ടെ​വ​ച്ച് ക​ഴി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ റോ​ഡി​ല്‍ അ​ധി​കം ആ​ളു​ക​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് മ​ദ്യ​പാ​നം ന​ട​ക്കു​ന്ന​ത്. ഇ​ത് നി​യ​ന്ത്രി​ക്കാ​ന്‍ രാ​ത്രി​യി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.