ജി​ല്ല​യി​ല്‍ 847 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്, 229 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, May 16, 2021 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 847 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 229 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ്: 21.42. നി​ല​വി​ല്‍ 18331 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

വീ​ടു​ക​ളി​ല്‍ 30,319 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 971 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 31,290 പേ​രാ​ണ്. പു​തി​യ​താ​യി 2611 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 3954 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു 1700 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 765 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും നി​ന്ന് 229 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
62,371 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 43,591 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.