വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് എഴു ലക്ഷം നല്കി ചെ​ങ്ക​ള സ​ഹ​ക​ര​ണ ബാ​ങ്ക്
Sunday, May 16, 2021 1:25 AM IST
ചെ​ര്‍​ക്ക​ള: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സം​ഭാ​വ​ന​യു​മാ​യി ചെ​ങ്ക​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ഏ​ഴു ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടു​ദി​വ​സ​ത്തെ ശ​മ്പ​ള​വി​ഹി​ത​മാ​യ 68,506 രൂ​പ​യും അ​ട​ക്കം 7,68,506 രൂ​പ​യു​ടെ ചെ​ക്ക് പ്ര​സി​ഡ​ന്‍റ് ബി.​കെ. കു​ട്ടി​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ എ. ​ര​വീ​ന്ദ്ര​യ്ക്ക് കൈ​മാ​റി. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​ഹ​മ്മ​ദ് ക​ബീ​ര്‍, അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി പി. ​ഗി​രി​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.