കോവിഡ് രോഗികൾക്കായി വാഹനം വിട്ടു നല്കി വ്യാപാരിയുടെ മാതൃക
Sunday, May 16, 2021 1:25 AM IST
പി​ലി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളെ ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നും വാ​ക്‌​സി​നേ​ഷ​നാ​യി ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി സ്വ​ന്തം വാ​ഹ​നം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​കി വ്യാ​പാ​രി​യു​ടെ മാ​തൃ​ക.
കാ​ലി​ക്ക​ട​വി​ല്‍ ബേ​ക്ക​റി-​ഫ്രൂ​ട്ട്‌​സ് ക​ട ന​ട​ത്തു​ന്ന ഏ​ഴോം ന​രി​ക്കോ​ട് സ്വ​ദേ​ശി ഹ​നീ​ഫ​യാ​ണ് വാ​ഹ​നം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.
പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. പ്ര​സ​ന്ന​കു​മാ​രി ഹ​നീ​ഫ​യി​ല്‍​നി​ന്നും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി.​വി. ച​ന്ദ്ര​മ​തി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​വി. ച​ന്ദ്ര​ന്‍, വി. ​പ്ര​ദീ​പ്, സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.