മ​ഴ​യി​ൽ ചെ​ളി​ക്കു​ള​മാ​യി റോ​ഡു​ക​ൾ
Sunday, May 16, 2021 1:25 AM IST
ഭീ​മ​ന​ടി: ക​ന​ത്ത മ​ഴ​യി​ല്‍ ചെ​ളി​ക്കു​ള​മാ​യി കാ​ലി​ക്ക​ട​വ് ക​വ​ല. ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ഒ​രു ക​ള്‍​വ​ര്‍​ട്ട് ഉ​ണ്ടെ​ങ്കി​ലും കാ​ല​ങ്ങ​ള്‍​ക്കു​മു​മ്പേ അ​ട​ഞ്ഞു​പോ​യ നി​ല​യി​ലാ​ണ്. വെ​ള്ള​ക്കെ​ട്ടി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​ണ്. ‌
മ​ഴ​ക്കാ​ല​ത്ത് ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​ണ്. കാ​ലി​ക്ക​ട​വ്-​കു​റു​ഞ്ചേ​രി റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യാ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വെ​സ്റ്റ്എ​ളേ​രി-​കി​നാ​നൂ​ര്‍ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ല.
പ​ന​ത്ത​ടി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന റാ​ണി​പു​രം റോ​ഡി​ല്‍ നി​ന്നും പ​ന​ത്ത​ടി ടൗ​ണി​ലേ​ക്ക് മ​ണ്ണും വെ​ള്ള​വും ഒ​ഴു​കി​യെ​ത്തു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​കു​ന്നു. റോ​ഡി​ലെ ഗ​താ​ഗ​തം പോ​ലും ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ചെ​ളി​യും മ​ണ്ണും ഒ​ഴു​കി​വ​ന്ന് നി​റ​യു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​ത് ദു​രി​ത​മാ​കു​ന്നു. പ്ര​വൃ​ത്തി ന​ട​ക്കു​ന്ന റോ​ഡി​ല്‍ നി​ന്നു​ള്ള മ​ഴ​വെ​ള്ളം ടൗ​ണി​ലെ​ത്താ​തെ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.