ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ങ്ങ​ള്‍ ക​ട​ലേ​റ്റ​ഭീ​തി​യി​ല്‍
Sunday, May 16, 2021 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള മു​സോ​ടി ക​ട​പ്പു​റ​ത്ത് ശ​ക്ത​മാ​യ ക​ട​ലേ​റ്റ​മു​ണ്ടാ​യ​തി​നൊ​പ്പം ജി​ല്ല​യു​ടെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത. കാ​സ​ര്‍​ഗോ​ഡ് ചേ​ര​ങ്കൈ ക​ട​പ്പു​റ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് ക​ട​ല്‍ വെ​ള്ളം ക​യ​റി. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ര​ണ്ട് വീ​ടു​ക​ളി​ല്‍​നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ അ​മ്പ​തോ​ളം വീ​ടു​ക​ള്‍ ഭീ​ഷ​ണി​യി​ലാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യ ക​ല്ലു​ക​ളും മ​ണ​ല്‍​ച്ചാ​ക്കു​ക​ള്‍ കൊ​ണ്ട് നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ക​ട​ല്‍​ഭി​ത്തി​യും ക​ട​ലെ​ടു​ത്ത നി​ല​യി​ലാ​ണ്.

ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എം. ​ഉ​മ, മു​സ്താ​ഖ് ചേ​ര​ങ്കൈ, കാ​സ​ര്‍​ഗോ​ഡ് ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​വി​ജ​യ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ പി.​വി. ര​മേ​ശ​ന്‍, ടി.​ആ​ര്‍. ലാ​ല്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ആ​ന​ന്ദ് സെ​ബാ​സ്റ്റ്യ​ന്‍, സ്‌​പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ​ത്യ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
തി​ര​മാ​ല​ക​ള്‍ നാ​ലു മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​സോ​ടി, ചേ​ര​ങ്കൈ, കാ​പ്പി​ല്‍, അ​ഴി​ത്ത​ല, തൈ​ക്ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ഷി​റി​യ​യി​ല്‍ ഒ​രു കി​ലോ​മീ​റ്റ​റോ​ള​വും ചെ​മ്പ​രി​ക്ക​യി​ല്‍ 200 മീ​റ്റ​റും ദൂ​രം ക​ട​ല്‍​ഭി​ത്തി ത​ക​ര്‍​ന്നു.

ത​ള​ങ്ക​ര പ​ടി​ഞ്ഞാ​റി​ല്‍ തി​ര​മാ​ല​ക​ള്‍ റോ​ഡി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി. മൊ​ഗ്രാ​ല്‍-​പെ​ര്‍​വാ​ഡ്-​കു​മ്പ​ള തീ​ര​ദേ​ശ റോ​ഡി​ലും വെ​ള്ളം​ക​യ​റി.

ചി​ത്താ​രി​യി​ല്‍ ര​ണ്ട് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. ക​ട​ലും കാ​യ​ലും അ​തി​രി​ടു​ന്ന വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തി​ര​മാ​ല​ക​ള്‍ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. തീ​ര​ത്തെ ഒ​ട്ട​ന​വ​ധി തെ​ങ്ങു​ക​ള്‍ ക​ട​പു​ഴ​കി വീ​ണു. ക​ന്നു​വീ​ട് ക​ട​പ്പു​റം, ഉ​ദി​നൂ​ര്‍ ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.
വ​ലി​യ​പ​റ​മ്പ് സെ​ന്‍​ട്ര​ല്‍ ബീ​ച്ചി​ല്‍ അ​ടു​ത്ത കാ​ല​ത്താ​യി നി​ര്‍​മി​ച്ച ബീ​ച്ച് പാ​ര്‍​ക്കും ടെ​ന്‍റു​ക​ളും തി​ര​മാ​ല​ക​ളി​ല്‍ ന​ശി​ച്ചു. വ​ലി​യ​പ​റ​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം മെ​യി​ന്‍ റോ​ഡ് വ​രെ ക​ട​ല്‍ വെ​ള്ളം പ​ര​ന്നൊ​ഴു​കി വെ​ള്ള​ക്കെ​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ടു.

ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ നി​യു​ക്ത എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ന്‍, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ട​ല്‍ ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.