കാ​റ്റി​ല്‍ മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു
Sunday, May 16, 2021 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു. വെ​ള്ള​രി​ക്കു​ണ്ട് ക​രു​വ​ള്ള​ടു​ക്ക​ത്തെ വ​ട്ട​മ​ല​യി​ല്‍ ഷൈ​നി​യു​ടെ വീ​ടാ​ണ് പ്ലാ​വും വ​ട്ട​മ​ര​വും വീ​ണ് ത​ക​ര്‍​ന്ന​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് പാ​ടേ ത​ക​ര്‍​ന്നു. അ​ക​ത്തു​ണ്ടാ​യി​രു​ന്ന ക​ട്ടി​ലും മേ​ശ​യും ടി​വി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ത​ക​ര്‍​ന്നു. മ​രം വീ​ഴു​ന്ന സ​മ​യ​ത്ത് വീ​ടി​ന​ക​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ജീ​വാ​പാ​യം ഒ​ഴി​വാ​യി. അ​യ​ല്‍​വാ​സി​യു​ടെ പ​റ​മ്പി​ല്‍ നി​ന്നു​ള്ള മ​ര​മാ​ണ് വീ​ടി​നു മു​ക​ളി​ല്‍ വീ​ണ​ത്. മ​രം മു​റി​ച്ചു​മാ​റ്റാ​ന്‍ നേ​ര​ത്തേ പ​ല​പ്പോ​ഴാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ട്ടും സ്ഥ​ല​മു​ട​മ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് ഷൈ​നി പ​റ​ഞ്ഞു.