കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം: നെ​ല്ലി​ക്കു​ന്ന്
Saturday, May 15, 2021 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നി​യു​ക്ത എം​എ​ല്‍​എ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
17 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്പ​തെ​ണ്ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന ഇ​ന്‍​വാ​സി​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും എ​ട്ടെ​ണ്ണം നോ​ണ്‍-​ഇ​ന്‍​വാ​സീ​വു​മാ​ണ്. ഈ ​വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ഇ​ന്‍റ​ന്‍​സി​വി​സ്റ്റ് ഇ​ല്ലാ​ത്ത​തു​മൂ​ലം ഒ​മ്പ​തെ​ണ്ണ​വും ഉ​പ​യോ​ഗി​ക്കാ​തെ വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ന്‍​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് പ​ല രോ​ഗി​ക​ളെ​യും ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​രു​ന്ന​ത്. ഇ​വ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റും അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രും അ​നി​വാ​ര്യ​മാ​ണ്.
166 കി​ട​ക്ക​ക​ളാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ 12 ഐ​സി​യു ബെ​ഡ്ഡു​ക​ളും 22 ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ളു​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും നെ​ല്ലി​ക്കു​ന്നി​ന്‍റെ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മു​ള്ള ബ്ല​ഡ് ക​ള്‍​ച്ച​ര്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള ലാ​ബ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.