ജി​ല്ല​യി​ല്‍ 2006 പേ​ര്‍​ക്ക് പാ​സ് അ​നു​വ​ദി​ച്ചു
Saturday, May 15, 2021 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ യാ​ത്രാ​നു​മ​തി തേ​ടി പോ​ലീ​സ് പാ​സി​നാ​യി അ​പേ​ക്ഷി​ച്ച ജി​ല്ല​യി​ലെ 2006 പേ​ര്‍​ക്ക് ഇ​തു​വ​രെ പാ​സ് അ​നു​വ​ദി​ച്ചു. ആ​കെ 11,812 പേ​രാ​ണ് പാ​സി​ന് അ​നു​മ​തി തേ​ടി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​ത്. അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​തെ​ങ്കി​ലും ഓ​ഫീ​സ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും വീ​ട്ടു​ജോ​ലി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, കൂ​ലി​പ്പ​ണി​ക്കാ​ര്‍, ഹോം ​ന​ഴ്സു​മാ​ര്‍ എ​ന്നി​ങ്ങ​നെ സ്വ​ന്ത​മാ​യി ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​മാ​ണ് പാ​സി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ജി​ല്ല വി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​തി​നും ഇ-​പാ​സ് ആ​വ​ശ്യ​മാ​ണ്.
അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണം, വി​വാ​ഹം, വ​ള​രെ അ​ടു​ത്ത ബ​ന്ധു​വാ​യ രോ​ഗി​യെ സ​ന്ദ​ര്‍​ശി​ക്ക​ല്‍, ഒ​രു രോ​ഗി​യെ ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി മ​റ്റൊ​രി​ട​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​ക​ല്‍ മു​ത​ലാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ജി​ല്ല വി​ട്ട് യാ​ത്ര അ​നു​വ​ദി​ക്കൂ. https://pass.bsafe.kerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ഇ-​പാ​സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ-​കേ​ര​ളാ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പോ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തും ട്രാ​വ​ല്‍ പാ​സി​ന് അ​പേ​ക്ഷി​ക്കാം.